
മൂലമറ്റം: കൺസ്യൂമർ ഫെഡിന്റെ മൂലമറ്റം ത്രിവേണി സൂപ്പർ മാർക്കറ്റ് ജലവിഭവ പ് മന്ത്രിറോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ഗുണമേൻമയുള്ള നിത്യോപയോഗ സാധനങ്ങൾ 15 മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് ത്രിവേണി സൂപ്പർ മാർക്കറ്റ് വഴി വിൽപ്പന നടത്തുന്നത്. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് ആവശ്യമായനോട്ട് ബുക്കുകൾ, വിവിധ കമ്പനികളുടെ കുട, ബാഗ് മറ്റ് പഠനോപകരണങ്ങൾ എന്നിവ പൊതു വിപണിയേക്കാൾ 20 ശതമാനം വിലക്കുറവിൽ ത്രിവേണി സൂപ്പർ മാർക്കറ്റിൽ ലഭ്യമാണ്. ഇതിന് പുറമേ സ്‌കൂളുകൾ,ഹോസ്റ്റലുകൾ, ആശുപത്രികൾ, സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ, വിവാഹം എന്നിവയ്ക്ക് ആവശ്യമായ സാധനങ്ങൾ ഓർഡർ അനുസരിച്ച് എത്തിച്ച് നൽകും. മൂലമറ്റം കുന്നേൽ ബിൽഡിംഗിലാണ് സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.
ചടങ്ങിൽ കൺസ്യൂമർഫെഡ് മാനേജിങ് ഡയറക്ടർഡോ. സനൽ.എസ്.കെ സ്വാഗതം പറഞ്ഞു.
അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ് ആദ്യ വിൽപ്പന നടത്തി. ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ.ജേക്കബ്ബ്, അറക്കുളം ഗ്രാമപഞ്ചായത്തംഗം സിനിതോമസ് എന്നിവർ സംസാരിച്ചു. കൺസ്യൂമർഫെഡ്‌കോട്ടയം റീജിയണൽ മാനേജർ അനിൽ.പി.സഖറിയ നന്ദി പറഞ്ഞു.