koottayma

തൊടുപുഴ: വർദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും നിയന്ത്രിച്ച് ഭാവിതലമുറയെ സംരക്ഷിക്കുന്നതിനായി പെരുമ്പിള്ളിച്ചിറയിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക സംഘടനാ നേതാക്കൾ, അൽ- അസ്ഹർ കോളേജ് പ്രതിനിധികൾ,​ ഹോസ്റ്റൽ- ഹോം സ്റ്റേ നടത്തിപ്പുകാർ,​ വ്യാപാരികൾ എന്നിവർ പങ്കെടുത്തു. ജനകീയകൂട്ടായ്മ പ്രസിഡന്റ് റഹിം അറഫയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ ഉദ്ഘാടനം ചെയ്തു. തൊടുപുഴ പൊലീസ് ഇൻസ്‌പെക്ടർ വി.സി. വിഷ്ണു കുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ കൃഷ്ണൻ നായർ വിഷയാവതരണവും എക്‌സൈസ് ഉദ്യോഗസ്ഥ സിന്ധു ബോധവത്കരണ ക്ലാസുമെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി, വാർഡ് മെമ്പർ ലൈലാ കരീം, അൽ- അസർ പോളിടെക്‌നിക് പ്രിൻസിപ്പൽ ഖാലിദ് എന്നിവർ പ്രസംഗിച്ചു.