ഉപ്പുതറ: ഗ്രാമപഞ്ചായത്തിലെ ആലംപള്ളി എൽ.എസ്.എസ് പദ്ധതിയിലെ ഡ്രൈ റബിൾ റീട്ടെയിനിംഗ് വാൾ നിർമ്മാണം ഏറ്റെടുത്ത് നടപ്പിലാക്കുവാൻ താത്പര്യമുളള രജിസ്‌ട്രേഡ് കോൺട്രാക്ടർമാരിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുളള വ്യക്തികളോ സ്ഥാപനങ്ങളോ ക്വട്ടേഷനുകൾ ഡിസംബർ 29 രാവിലെ 11നു മുമ്പായി ഇടുക്കി പദ്ധതിയുടെ കട്ടപ്പന മണ്ണു സംരക്ഷണ അസി. ഡയറക്ടറുടെ ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04868 273322