അടിമാലി: പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പഠനമുറി നിർമ്മാണ ധനസഹായത്തിന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ, അടിമാലി ബ്ലോക്ക് പരിധിയിൽ വരുന്ന കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും വാസയോഗ്യമായ വീടുള്ളവരും ആവശ്യമായ പഠനമുറി സൗകര്യം ഇല്ലാത്തവരും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവരും ആയിരിക്കണം.

സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ 8,9,10,11,12 ക്ലാസ്സുകളിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ ആവശ്യമായ സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം ഡിസംബർ 30 നകം അപേക്ഷ അടിമാലി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറത്തിനും, കൂടുതൽ വിവരങ്ങൾക്കും അടിമാലി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ, ബന്ധപ്പെട്ട പഞ്ചായത്തുകളിലെ എസ്.സി പ്രൊമോട്ടറുമായോ ബന്ധപ്പെടേണ്ടതാണ്. (ഫോൺ 04864 222232,8547630074, 8113948483)