kcj

ചെറുതോണി: ജില്ലയിലെ ജനങ്ങൾ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള 3 ലക്ഷം രൂപ വരെയുള്ള കാർഷിക-കാർഷികേതര വായ്പകൾ എഴുതി തള്ളാനും 3 ലക്ഷത്തിനു മേലുള്ള വായ്പകളുടെ പലിശ പൂർണ്ണമായി എഴുതി തള്ളാനുമായി 12000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽ നിന്നും 2000 കോടി നീക്കിവയ്ക്കണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ ഏകദിനക്യാമ്പ് ആവശ്യപ്പെട്ടു.
വന്യമൃഗശല്യം മൂലം വനാതിർത്തികളിൽ താമസിക്കുന്ന ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണം. മുല്ലപ്പെരിയാർ ഡാം പുനർനിർമ്മിക്കാനുള്ള വിഷയത്തിലും ഡാമിൽ നിന്ന് മുന്നറിയിപ്പ് കൂടാതെ രാത്രി കാലങ്ങളിൽ വെള്ളം തുറന്നുവിട്ട് ജനങ്ങളെ കഷ്ടപ്പെടുത്തുന്ന കാര്യത്തിലും സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്.

ക്യാമ്പ് പാർട്ടി ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ: എം. ജെജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ്ജ്, വൈസ് ചെയർമാൻ മാത്യൂ സ്റ്റീഫൻ, സംസ്ഥാന ഉന്നതാധികാരസമിതിയംഗങ്ങളായ പ്രൊഫ: ഷീല സ്റ്റീഫൻ, ആന്റണി ആലഞ്ചേരി, തോമസ് പെരുമന, ജോസി ജേക്കബ്, കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ, പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ നോബിൾ ജോസഫ്, ബേബി പതിപ്പള്ളി, എം മോനിച്ചൻ, ഷൈനി സജി, നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ജോയി കൊച്ചുകരോട്ട്, തോമസ് തെക്കേൽ, ബിജു പോൾ, കുര്യാക്കോസ് ചേലമൂട്ടിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എ ഉലഹന്നാൻ ഫിലിപ്പ് ജി മലയാറ്റ്, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എബി തോമസ് എന്നിവർ പ്രസംഗിച്ചു.