കുമളി: ആരും പാർട്ടിക്കതീതരല്ലെന്നും പാർട്ടിയെ ധിക്കരിച്ചാൽ അത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ കുമളിയിൽ പറഞ്ഞു. ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ തുടർച്ചയായി പാർട്ടിക്കെതിരെ പരസ്യപ്രസ്താവനകൾ നടത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. താൻ പാർട്ടിക്കെതിരെ രംഗത്തെത്തിയിട്ടില്ലെന്നും മറിച്ചുള്ളതെല്ലാം മാധ്യമ സൃഷ്ടികളാണെന്നുമാണ് രാജേന്ദ്രൻ പാർട്ടിക്ക് മറുപടി നൽകിയിട്ടുള്ളത്. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപോർട്ട് ചർച്ച ചെയ്യും. പാർട്ടി നിലപാടുകൾക്കെതിരെ എസ്. രാജേന്ദ്രൻ രംഗത്തെത്തിയെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.