മൂലമറ്റം: പെരുന്തേനിച്ചയുടെ കുത്തേറ്റ് മൂന്ന് പേർ ആശുപത്രിയിൽ. മൂലമറ്റം പനക്കിയിൽ ശശിധരൻ(52), മേലുകാവ് മറ്റം പാലിക്കുന്നേൽ ജോസഫ് ആന്റണി (61), മൂലമറ്റം കുടക്കനാൽ സി ബി ജോസഫ് (45) എന്നിവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂലമറ്റം പ്രൈവറ്റ് ബസ്സ് സ്റ്റാന്റിന് മുകളിലുള്ള അംഗൻവാടിക്ക് സമീപം കിണർ പണി നടത്തി കൊണ്ടിരിക്കവേയാണ് തേനീച്ചയുടെ കുത്തേറ്റത്. രണ്ട് പേർ കിണറ്റിന്റെ അകത്തും രണ്ട് പേർ പുറത്തും ആയിരുന്നു. വഴിയേ നടന്നു പോയ ആളാണ്‌ സിബി ജോസഫ്. സി ബി യുടെ മാതാവിനും കുത്തേറ്റു. പെരുന്തേനീച്ച കൂട്ടത്തോടെ വരുന്നത് കണ്ട് അംഗൻവാടിയിൽ വന്ന ഗർഭിണികളേയും കുട്ടികളേയും അകത്ത് കയറ്റി കതകടച്ചു.