mani
ഹെഡ്‌പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും എം.എം. മണി ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന : സംസ്ഥാനത്തെ കരുത്തുറ്റ സഹകരണമേഖലയെ തകർക്കുക എന്ന ലക്ഷ്യം വച്ചാണ്‌കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്ന് മുൻ മന്ത്രി എം എം മണി എം എൽ എ പറഞ്ഞു.ജില്ലാ സഹകരണ സംരക്ഷണ സമിതിയുടെനേതൃത്വത്തിൽ നടത്തിയ ഹെഡ്‌പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന്‌കോടി രൂപയുടെ ആസ്തിയുള്ള സഹകരണമേഖലയെ റിസർവ് ബാങ്കിനെ ഉപയോഗിച്ച് തകർക്കാനാണ് ശ്രമം. അതിനായി കേട്ടുകേൾവി ഇല്ലാത്ത മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത്.ഇല്ലാത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു..സഹകാരികളും ജീവനക്കാരും പങ്കെടുത്ത മാർച്ച് മിനി സ്‌റ്റേഡിയത്തിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് നടന്ന ധർണ്ണയിൽ ജില്ലാ സഹകരണ സംരക്ഷണസമിതി ചെയർമാൻജോയിതോമസ് അദ്ധ്യക്ഷനായി. കൺവീനർ കെ. വി ശശി സ്വാഗതം പറഞ്ഞു.നേതാക്കളായ ഇ .എം ആഗസ്തി, വി. ആർ ശശി,ജോസ് പാലത്തിനാൽ, പി .എൻ വിജയൻ,ജോയി വെട്ടിക്കുഴി, കെ ദീപക്,റോമിയോ സെബാസ്റ്റ്യൻ, കെ ആർസോദരൻ, ടി സി രാജശേഖരൻ, എബ്രഹാം കുര്യാക്കോസ്, കെ ടി കുര്യൻ, ഒ ആർ ശശി, വി ആർ സജി, എൻ കെഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.