തൊടുപുഴ: നിർമ്മാണ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാൻ കഴിയാത്ത സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് തൊടുപുഴ ജില്ലാക്ഷേമനിധി ഓഫീസിന് മുമ്പിൽ തൊഴിലാളികൾ ധർണ്ണ നടത്തി.ആനുകൂല്യങ്ങളും പെൻഷനും നൽകേണ്ട കോടിക്കണക്കിന് രൂപ വകമാറ്റിചിലവഴിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ടും നിർമ്മാണ തൊഴിലാളികൾക്ക്‌ലഭിക്കേണ്ട കൊവിഡ് ആനുകൂല്യങ്ങൾപ്പോലും നൽകാൻ കഴിയാത്ത സർക്കാരിന്റെ നിഷേധാത്മക നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടുമാണ്.ധർണ്ണ. തൊടുപുഴരാജീവ് ഭവന് മുമ്പിൽ നിന്നും പ്രകടനമായിട്ടാണ്‌തൊഴിലാളികൾ ധർണ്ണയ്‌ക്കെത്തിയത്. കേരളസ്റ്റേറ്റ്‌കെട്ടിടനിർമ്മാണ തൊഴിലാളികോൺഗ്രസിന്റെയും കേരള പ്രദേശ്കൺസ്ട്രക്ഷൻസ് ആന്റ് ആർട്ടിസാൻസ് എംപ്ലോയിസ് കോൺഗ്രസിന്റെയും നേതൃത്വത്തിൽ നടത്തിയ ധർണ്ണാസമരം ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുഉദ്ഘാടനം ചെയ്തു. ശശികലരാജു അദ്ധ്യക്ഷത വഹിച്ചു. അച്ചാമ്മ പി.വി., ജാഫർഖാൻ മുഹമ്മദ്, പി.എസ്. സിദ്ധാർത്ഥൻ, ടോമി പാലയ്ക്കൻ, എം.കെ. ഷാഹുൽഹമീദ്, നിഷ സോമൻ, ശശികണ്യാലിൽ, ജോയിവർഗീസ്, ടോമിതെങ്ങുംപിള്ളിൽ, ഒ.എസ്. സമദ് തുടങ്ങിയവർ പ്രസംഗിച്ചു.