തൊടുപുഴ: കേരള വ്യപാരി വ്യവസായി ഏകോപന സമിതി സ്ഥാപക സെക്രട്ടറിയും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, യൂത്ത് വിംഗ് സ്ഥാപക പ്രസിഡന്റും, തൃശ്ശൂർ ജില്ലാ പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്ന ഡോ. ജയപ്രകാശിന്റെ നിര്യാണത്തിൽ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.തൊടുപുഴ യൂണിറ്റുമായി വളരെയധികം ആത്മബന്ധം സൂക്ഷിച്ച വ്യക്തിയാണ് വ്യാപാരികൾക്ക് നഷ്ടമായിരിക്കുന്നത് എന്ന് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അനുസ്മരിച്ചു. രാജു തരണിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി ജി രാമചന്ദ്രൻ,വൈസ് പ്രസിഡന്റ് . സാലി എസ്. മുഹമ്മദ്, അജീവ് പി, . ടോമി സെബാസ്റ്റ്യൻ,ജോയിന്റ് സെക്രട്ടറിമാരായ ബെന്നി ഇല്ലിമൂട്ടിൽ, ഷെറീഫ് സർഗം തുടങ്ങിയവർ പങ്കെടുത്തു.