തൊടുപുഴ: തൊടുപുഴയിലെ ആദ്യത്തെ സ്റ്റാർട്ടപ്പ് ഹബും കോ- വർക്കിംഗ് സ്‌പേസുമായ ഗ്ലോബൽ 247 സ്‌പെസ് ഇന്ന് പീറ്റേഴ്‌സ് ടവറിൽ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ ഡോണി സിറിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 30 പ്ലഗ് ആൻഡ് പ്ലേയ് മോഡൽ ആഫീസുകളാണ് ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ആഫീസുകളുടെ നിലവാരത്തിലുള്ള സൗകര്യങ്ങൾ, ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ് മീറ്റിങ്ങ് റൂമുകൾ, ബിസിനസ് വിപുലീകരണത്തിനുള്ള സ്റ്റാർട്ട് ഹബ്, രജിസ്‌ട്രേഷൻ പിന്തുണ തുടങ്ങിയ സവിശേഷതകൾ ഇവിടെ ലഭ്യമാകുമെന്ന് ഇദ്ദേഹം പറഞ്ഞു.