മറയൂർ: കൃഷിയിടത്തിൽ നെല്ലിക്കാ പറിക്കുന്നതിനിടെ കാട്ടുപോത്തിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. കീഴാന്തൂർ സ്വദേശി തങ്കവേലുവിന്റെ ഭാര്യ മഹേശ്വരിയാണ് (58) മരിച്ചത്. കഴിഞ്ഞ 12നാണ് സംഭവം. തങ്കവേലുവും ഭാര്യ മഹേശ്വരിയും കൃഷി തോട്ടത്തിൽ നെല്ലിക്ക പറിക്കുന്നതിനിടെ രണ്ട് കാട്ടുപോത്തുകൾ മുന്നിലേക്ക് വരികയായിരുന്നു. ഭയന്ന് ഓടുന്നതിനിടെ തെന്നി വീണാണ് കഴുത്തിനും കാലിനും ഗുരുതര പരിക്കേറ്റത്. കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെയാണ് മരണം. മൃതദേഹം കീഴാന്തൂർ ശ്മശാനത്തിൽ സംസ്‌കരിച്ചു. ഏമകൾ: സീതാലക്ഷ്മി. മരുമകൻ: ബാലമുരുകൻ.