 
തൊടുപുഴ : ഡിജിറ്റൽ സർവ്വേക്കായി കൂടുതൽ ട്രാഫ്റ്റ്‌സ്മാൻ തസ്തികകൾ സൃഷ്ടിക്കണമെന്ന് സർവ്വെ ഓഫീസേഴ്‌സ് ടെക്‌നിക്കൽ എംപ്ലോയീസ് യൂണിയൻ ഇടുക്കി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .ജില്ലാ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. എസ്.ഒ.റ്റി.ഇ.യു സംസ്ഥാന ട്രഷറർ എസ്.അരുൾ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ടി.എസ് അനൂപ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബിജു ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് രാഗേഷ്, ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, എസ്.ഒ.റ്റി.ഇ.യു സംസ്ഥാന കമ്മറ്റി അംഗം മനോജ്. ദിനു ആർ, ഋഷികുമാർ, നസീർ, സ്‌നേഹ, ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബിജു ചന്ദ്രൻ (പ്രസിഡന്റ്), ശ്രീലക്ഷ്മി, ജോമോൻ ജോർജ്ജ് (വൈസ് പ്രസിഡന്റ്), അനൂപ് (സെക്രട്ടറി), ഓളം, ഹാരിസ് (ജോയിന്റ് സെക്രട്ടറി), സ്‌നേഹ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.