തൊടുപുഴ: ക്രിസ്മസ് -പുതുവൽസരാഘോഷം എന്നിവയോടനുബന്ധിച്ച് തൊടുപുഴ താലൂക്ക് പരിധിയിൽ താൽക്കാലിക പടക്കവ്യാപാരം നടത്താൻ ഉദ്ദേശിക്കുന്നവർ സ്‌ഫോടക വസ്തു നിയമപ്രകാരം ഉള്ള ജില്ലാകളക്ടറുടെ അനുമതി വാങ്ങിയിരിക്കണം, അല്ലാതെയുള്ള പടക്കവ്യാപാരം അനുവദിക്കുകയില്ലെന്നും, അനുമതി കൂടാതെ പടക്കവ്യാപാരം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും തൊടുപുഴ തഹസിൽദാർ അറിയിച്ചു.