*

തൊടുപുഴ: . പി. ടി തോമസ് വ്യാപാരികളുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപ്പെടുകയുംവ്യാപാരികളുമായി വളരെയധികം അടുപ്പം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് മർച്ചന്റ്സ് അസോസിയേഷൻ .പറയാനുള്ള കാര്യങ്ങൾ അതു ആരുടെ മുന്നിലും പറയാൻ ആർജവം കാണിച്ച നേതാവാണ് പി. ടി.തികഞ്ഞ പ്രകൃതി സ്‌നേഹിയും മനുഷ്യ സ്‌നേഹിയുമായിരുന്നു അദ്ദേഹമെന്ന് അസോസിയേഷൻ അനുസ്മരിച്ചു.

അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി ജി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്മാരായ . സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം. ബി തുടങ്ങിയവർ സംസാരിച്ചു.