തൊടുപുഴ:പി ടി തോമസ് എംഎൽഎ യുടെ ആകസ്മിക വേർപാടിൽ തൊടുപുഴ താലൂക്ക് റൂറൽ മർച്ചന്റ്‌സ് വെൽഫെയർ സഹകരണ സംഘം ഭരണസമിതി യോഗം അനുശോചിച്ചു. പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സാജു കുന്നേമുറി അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡയറക്ടർ ബോർഡ് മെമ്പർമാരായ ഷിബു ഈപ്പൻ, ജോമി കുന്നപ്പള്ളി, ഷാജി വർഗീസ്, സിഎസ് ശശീന്ദ്രൻ, നിമ്മി ഷാജി, പി എച്ച് അസീസ്, കെആർ സുരേഷ്,സിനി മനോജ്, രാജലക്ഷ്മി പ്രകാശ് , തുടങ്ങിയവർ പ്രസംഗിച്ചു.

തൊടുപുഴ: മുതിർന്ന കോൺഗ്രസ് നേതാവ് പി. ടി തോമസിന്റെ വേർപാടിൽ മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ അനുശോചിച്ചു.

പി.ടി.തോമസിന്റെ ആകസ്മികമായ നിര്യാണം ജനാധിപത്യ കേരളത്തിന് തീരാ നഷ്ടമാണെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ .ഐ .ആന്റണി പറഞ്ഞു.പി.ടിയുടെ വേർപാടിലൂടെ. മികച്ച സംഘാടകനും പുരോഗമനവാദിയും മതേതര കാഴ്ചപ്പാട് കാരനുമായ നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായിരിക്കുന്നത്.

മികച്ച പാർലമെന്റേറിയനും ആദർശധീരനുമായ ഒരു ജനകീയ നേതാവിനെയാണ് പി.ടി. തോമസ് എം.എൽ.എയുടെ അകാലവേർപാടിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ പ്രസിഡന്റ് രാജു മുണ്ടയ്ക്കാട്ട് പറഞ്ഞു.

കേരളാ കോൺഗ്രസ് (എം) അനുശോചനം നടത്തി

ചെറുതോണി : കോൺഗ്രസ് നേതാവും മുൻ ഇടുക്കി എം.പി യും
പി.ടി തോമസിന്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ,യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ എന്നിവർ അനുശോചിച്ചു.

തൊടുപുഴ: പി.ടി. തോമസിന്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് ജേക്കബ്ബ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. രാഷ്ട്രീയ രംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയായ പി.ടി. തോമസിന്റെ നിര്യാണം സംസ്ഥാനത്തിനും വിശിഷ്യാ ഇടുക്കിക്കും തീരാനഷ്ടമാണെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തൊടുപുഴ: തന്റെ നിലപാടുകളിൽ അവസാന ശ്വാസം വരെ ഉറച്ചു നിൽക്കുകയും, വികസന രാഷ്ട്രീയത്തിനൊപ്പം പ്രകൃതിസംരക്ഷണത്തിന് വേണ്ടി നിലകൊണ്ട പകരം വക്കാനില്ലാത്ത നേതാവാണ് പി.ടി തോമസെന്ന് യൂ.ഡി.എഫ്.ജില്ലാ സെക്രട്ടറി കെ.സുരേഷ് ബാബു പറഞ്ഞു.