ഇടുക്കി: ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെയും ജില്ലാ നിയമസേവന അതോറിറ്റിയുടെയും, ഇടുക്കി ബാർ അസ്സോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4.30 വരെ ഇടുക്കി ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ മന്ദിരത്തിൽ (കുയിലിമല) വച്ച് അദാലത്ത് നടത്തും. കക്ഷികളും അവരുടെ ഏജന്റുമാരും അഭിഭാഷകരും അദാലത്തിൽ പങ്കെടുക്കേണ്ടതാണ്.