അടിമാലി: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ വരുന്ന അടിമാലി ട്രൈബൽ ഡെവലപ്പ്‌മെന്റ് ആഫീസ്, അടിമാലി/മൂന്നാർ/മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിലേക്കുള്ള ഓഫീസ് മാനേജ്‌മെന്റ് ട്രെയ്‌നിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്ത് പരീക്ഷ ഡിസംബർ 28 രാവിലെ 10 മുതൽ 11.15 വരെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ മൂന്നാറിൽ നടത്തും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അന്നേദിവസം രാവിലെ 9.30ന് പരീക്ഷയ്ക്കായി എത്തിച്ചേരണ്ടതാണ്. കൂടുതൽ വിരങ്ങൾക്ക്: 9496070405,04864224399