ഇടുക്കി: ഇടുക്കി നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകൾ കൂടി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മാണത്തിന് 6.38 കോടി രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പള്ളിക്കുടിസിറ്റിമാങ്കൂത്ത്പാലം റോഡ് (1.68 കോടി), പെരിക്കൻകവലകൊല്ലംകുളംപടികാരിക്കവല റോഡ്(1.71 കോടി) അറക്കുളം പഞ്ചായത്തിലെ പുത്തേട്അനൂർതോട്‌നടപ്പാലം റോഡ് (3 കോടി) എന്നിങ്ങനെയാണ് തുകഅനുവദിച്ചിട്ടുള്ളത്.
പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണം ഘട്ടംഘട്ടമായി പൂർത്തിയായി വരികയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന ടെണ്ടർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിച്ച് നിർമ്മാണം ഉടൻ ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.