മുട്ടം: ജില്ലാ ജയിലിൽ പഠന ലിക്ന അഭിയാൻ പദ്ധതി പ്രകാരമുള്ള സാക്ഷരതാ ക്ലാസ്സുകൾ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഡോളി രാജു അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൻ മേഴ്സി ദേവസ്യ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജയിൽ സൂപ്രണ്ട് സമീർ എ, അസിസ്റ്റന്റ് സൂപ്രണ്ട് വി എൻ സുരേഷ് കുമാർ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് നോഡൽ പ്രേരക് ഡയസ് ജോസഫ്, , പഞ്ചായത്ത് പദ്ധതി കൺവീനർ ബിൻസ് മാത്യു, വെൽഫെയർ ഓഫീസർ ഷിജോ തോമസ് എന്നിവർ സംസാരിച്ചു.