മുട്ടം: ജലവിഭവ വകുപ്പിന്റെ കീഴിലുള്ള മുട്ടം എം വി ഐ പി ഓഫിസിന്റെയും മറ്റ് നാല് അനുബന്ധ സ്ഥാപനങ്ങളുടെയും വൈദ്യുതി കണക്ഷൻ കെ എസ് ഇ ബി വിഛേധിദിച്ച സംഭവത്തിൽ ഇന്നലെയും നടപടികൾ ആയില്ല.എന്നാൽ ഉന്നത തലത്തിലുള്ള തീരുമാനത്തെ തുടർന്ന് അതീവ സുരക്ഷ മേഖലയായ മലങ്കര അണക്കെട്ടിലേക്കുള്ള വൈദ്യതി കണക്ഷൻ ചൊവ്വാഴ്ച്ച വൈകിട്ട് 6.30 മണിയോടെ പുനസ്ഥാപിച്ചിരുന്നു. 27 ലക്ഷത്തോളം വൈദ്യുതി തുക എം വി ഐ പി അടക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച വൈദ്യുതി കണക്ഷൻ വിച്ചേദിച്ചത്.വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്നാണ് അണക്കെട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ കെ എസ് ഇ ബി അധികൃതർ വിഛേദിച്ചത്. ഇത് വിവാദമായതിനെ തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടെ കെ എസ് ഇ ബി അധികൃതർ വാതിൽ പുനസ്ഥാപിച്ചു.