മുട്ടം: കൊവിഡ് മഹാമാരിയും മഴക്കെടുതികളും മൂലം കഷ്ടപ്പെടുന്ന എസ് എൻ ഡി പി യോഗം മുട്ടം ശാഖയിലെ മുഴുവൻ കുടുംബങ്ങൾക്കും ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. സെക്രട്ടറി സുകുമാരൻ വി .ബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് കെ വിജയൻ ഉദ്ഘാടനം ചെയ്തു.എം എസ് രവി സ്വാഗതവും സുരഭി ബിജു നന്ദിയും പറഞ്ഞു.