തൊടുപുഴ: നിലപാടുകൊണ്ടും ശൈലി കൊണ്ടും കേരള രാഷ്ട്രീയത്തിലെ വ്യത്യസ്തനായ നേതാവായിരുന്നു പി ടി തോമസ് കേരള രാഷ്ട്രീയത്തിലെ വ്യത്യസ്തനായ നേതാവായിരുന്നു പി ടി തോമസെന്ന് സി.പി.ഐജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ അനുസ്മരിച്ചു. പൊതുജീവിതത്തിൽ ഉടനീളം മതനിരപേക്ഷ നിലപാട് ഉയർത്തിപിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പുരോഗമന ചിന്തയാണ് പി ടി തോമസിനെ മുന്നോട്ട് നയിച്ചത്.

പി ടി തോമസ് എംഎൽഎയുടെ നിര്യാണത്തിൽ വാഴൂർ സോമൻ എംഎൽഎഅനുശോചനം രേഖപ്പെടുത്തി.
പി ടി തോമസ് എംഎൽഎയുടെ നിര്യാണത്തിൽ സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം മാത്യു വർഗീസ് അനുശോചനം രേഖപ്പെടുത്തി. പൊതുജീവിതത്തിൽ നിലപാടുകൾക്കൊണ്ട് ശ്രദ്ധേയനായ രാഷ്ട്രീയനേതാവായിരുന്നു പി ടി എന്നു മാത്യുവർഗീസ് അനുസ്മരിച്ചു.
സിപിഐ തൊടുപുഴ താലൂക്ക് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പൊതു സമൂഹത്തിന് കരുത്തനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് സിപിഐ താലൂക്ക് സെക്രട്ടറി പി പി ജോയി പറഞ്ഞു. അഭിപ്രയങ്ങൾ തുറന്നു പറയാൻ മടിക്കാത്ത നേതാവായിരുന്നു പി റ്റി തോമസെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ സലിം കുമാർ പറഞ്ഞു.
പി ടി തോമസിന്റെ നിര്യാണത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ആർ ബിജുമോന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി വി ആർ ബീനാമോൾ അനുശോചന പ്രമേയം അവതരിപ്പിച്ചു.