തൊടുപുഴ: പി.ടി. തോമസിന്റെ മരണം ഞങ്ങളുടെ തലമുറയിലെ യുവനേതാക്കൾക്കെല്ലാം ഊർജ്ജവും പ്രചോദനവും കർമശേഷിയും വമിപ്പിക്കുന്ന സ്രോതസിനെയാണ് ഇല്ലാതാക്കുന്നത്. ആയിരങ്ങളുടെ ആരവങ്ങൾക്കിടയിൽ മർമ്മരവും, നെറികേടുകൾക്കെതിരെ ധിക്കാരവും, വേദനിക്കുന്നവന്റെ പക്ഷം ചേരുമ്പോൾ കാർക്കശ്യവും, പ്രകൃതിക്കും മനുഷ്യന്റെ സ്ഥായിയായ നിലനിൽപ്പിനായുള്ള സമരഭൂമിയിൽ കിടുകിടാ തെറ്റാത്ത നിലപാടുകളുമായി പി. ടി ഞങ്ങൾക്ക് മുൻപിൽ നിന്നപ്പോൾ പാർട്ടിയും ഒരുപറ്റം യുവാക്കളും ഉയർച്ചയുടെ പാതയിൽ മുന്നേറി. ആത്മവിശ്വാസവും സത്യസന്ധതയും ഉണ്ടെങ്കിൽ രാഷ്ട്രീയത്തിൽ വിജയിക്കും എന്നതിന്റെ തെളിവാണ് അദ്ദേഹമെന്ന് ഡീൻ പറ‌ഞ്ഞു.