തൊടുപഴ: എല്ലാ അർത്ഥത്തിലും നേതാവ് എന്ന വാക്ക് അന്വർത്ഥമാക്കിയ അതുല്യ പ്രതിഭയായിരുന്നു പി.ടി. തോമസെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ അനുശോചിച്ചു. വറ്റാത്ത ഊർജ്ജവും ഒടുങ്ങാത്ത ആത്മവിശ്വാസവുമായിരുന്നു നിലാപാടുകളിൽ ഉറച്ചു നിൽക്കാൻ പി.ടിക്ക് സഹായകമായത്. പ്രതിസന്ധികളെ എന്നും അനിതര സാധാരണമായ ധീരതയോടെ നേരിട്ട പി.ടിയുടെ ഓർമ്മകൾ യുവാക്കൾക്ക് എന്നും ആവേശമായിരുക്കും. പി.ടി. തോമസിന്റെ അകാല നിര്യാണം കോൺഗ്രസ് പാർട്ടിക്കും കേരള ജനതയ്ക്കും തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.