തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടുപോകാനുള്ള ആർജ്ജവം പി ടി കാണിച്ചിരുന്നുവെന്ന് മാത്യു സ്റ്റീഫൻ എക്സ് എം. എൽ. എ പറഞ്ഞു. ഏത് പ്രതിസന്ധിയെയും നേരിടാനുള്ള പി ടി യുടെ കരുത്തിനെ ആർക്കും വിസ്മരിക്കാൻ കഴിയില്ല. എം എൽ എ മാരായി നിയമസഭയിൽ പ്രവർത്തിച്ചപ്പോഴും അഭിപ്രായവിത്യാസങ്ങൾ തുറന്ന് പറയുന്ന പി ടി തോമസ് ആത്മബന്ധവും സ്‌നേഹബന്ധവും തകർക്കാത്ത വലിയൊരു സുഹൃത്തായിരുന്നു.