തൊടുപുഴ :ക്ഷീരകർഷകരുടെ ഉന്നമനത്തിനും വ്യാപനത്തിനും ഉതകുന്ന രീതിയിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ട് സ്‌പെഷ്യൽ പാക്കേജ് ജില്ലക്കായി അനുവദിക്കണമെന്ന് കേരള ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തൊടുപുഴ ജോയിന്റ് കൗൺസിൽ എംപ്ലോയിസ് ഹാളിൽ നടന്ന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ. കെ.ശിവരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വനിത ജീവനക്കാർ ഉൾപ്പെടെയുള്ളവർ ജോലി ചെയ്യുന്ന വെറ്ററിനറി ഉപകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചെപ്പെട്ടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.കെ. മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എ.ഐ.റ്റി.യു.സി സംസ്ഥാന കമ്മറ്റി അംഗം കെ. സലിംകുമാർ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.ബിനിൽ,ഡബ്‌ള്യു.സി.സി ജില്ലാ സെക്രട്ടറി എ. സുരേഷ്‌കുമാർ, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, ജില്ലാ സെക്രട്ടറി വി. ആർ.ബീനാമോൾ,കെ.എൽ.ഐ.യു സംസ്ഥാന വൈസ്.പ്രസിഡന്റ് കെ.വി. സാജൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ. പ്രകാശ് തുടങ്ങിയർ ആശംസകളറിയിച്ചു. കെ.എൽ.ഐ.യു സംസ്ഥാന പ്രസിഡന്റ് പി.യു. പ്രേമദാസൻ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം. കെ. റഷീദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷൈൻ സെബാസ്റ്റ്യൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സാബു കെ. തങ്കപ്പൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിയ സി.എസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഷൈൻ സെബാസ്റ്റ്യൻ (ജില്ലാ പ്രസിഡന്റ്) സാബു. കെ.തങ്കപ്പൻ , അഷിത ലീലാ പോൾ (വൈസ് പ്രസിഡന്റുമാർ) വി.കെ. മനോജ് (ജില്ലാസെക്രട്ടറി), ജയരാജൻ കെ.ആർ, അജീഷ സി. ജി ( ജോയിന്റ് സെക്രട്ടറിമാർ ) സി. എസ്. ബിയ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.