തൊടുപുഴ: നിലപാടുകളിൽ മായം ചേർക്കാതെ ഉറച്ചു നിന്നു പോരാടിയ യോദ്ധാവിനെയാണ് പി.ടി. തോമസ് എം.എൽ.എയുടെ വിയോഗത്തിലൂടെ യു.ഡി.എഫിന് നഷ്ടമായിരിക്കുന്നതെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു. നിർഭയനായിരുന്ന പൊതുപ്രവർത്തകനെ കൂടിയാണ് കേരളത്തിന് ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു.