നെയ്യശേരി: നടയ്ക്കനാൽ കുടുംബയോഗം ഇരുപതാം വാർഷിക പൊതുയോഗം നാളെ നെയ്യശേരി എസ്. എൻ. സി എം. എൽ . പി സ്‌കൂളിൽ നടക്കും. രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ. 10 ന് കുടുംബയോഗം പ്രസിഡന്റ് എൻ. ആർ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തിരുവനന്തപുരം വിജിലൻസ് ഡിവൈ. എസ്. പി ജിൽസൻ മാത്യു ഉദ്ഘാടനം ചെയ്യും.കുടുംബയോഗം രക്ഷാധികാരി എൻ. ആർ. നാരായണൻ മുഖ്യപ്രഭാഷണം നടത്തും. കരിമണ്ണൂർ പഞ്ചായത്തംഗങ്ങളായ നിസാമോൾ ഷാജി, ജിസ് ആയത്ത്പാടം, എസ്. എൻ. ഡി. പിയോഗം കരിമണ്ണൂർ ശാഖാ സെക്രട്ടറി വി. എൻ. രാജപ്പൻ എന്നിവർ പ്രസംഗിക്കും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്‌കോളർഷിപ്പ് വിതരണം വി. കെ. ബാബു നിർവ്വഹിക്കും. കുടുംബയോഗം സെക്രട്ടറി സുനീഷ് എൻ. ആർ. എസ് റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. തുടർന്ന് തിരഞ്ഞെടുപ്പ്, കലാപരിപാടികൾ, സമ്മാനദാനം എന്നിവ നടക്കും. ജോ. സെക്രട്ടറി കെ. ആർ. സന്തോഷ് സ്വാഗതവും വൈസ് പ്രസിഡന്റ് എം. എസ്. ബിനു നന്ദിയും പറയും.