 
ഉടുമ്പന്നൂർ: ഉടുമ്പന്നൂർ പഞ്ചായത്തിൽ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വാർഡിലെ ജനറൽ വിഭാഗത്തിൽ പെട്ട 30 കുടുംബങ്ങൾക്കും പട്ടികജാതിപട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട അപേക്ഷിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി 5 കോഴിക്കുഞ്ഞുങ്ങളെ വീതം നൽകുന്നതാണ് പദ്ധതി. മൃഗാശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ , ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുലൈഷ സലിം,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാന്തമ്മ ജോയി, പഞ്ചായത്ത് അംഗങ്ങളായ പി.എസ് ജമാൽ , രമ്യ പി നായർ , അൽഫോൻസ കെ മാത്യു വെറ്ററിനറി ഡോക്ടർ ഡാലി സി ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.