upavasam

കട്ടപ്പന : ഗ്രൂപ്പ് പോര് രൂക്ഷമായ കട്ടപ്പന നഗരസഭയിലെ യു ഡി എഫ് ഭരണ സമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് അംഗങ്ങൾ പ്രത്യക്ഷ സമരത്തിലേയ്ക്ക് കടന്നു. ആദ്യ ഘട്ടമായി നഗരസഭാ കാര്യാലയത്തിന് മുൻപിൽ പ്രതിപക്ഷ അംഗങ്ങൾ ഉപവാസ സമരം നടത്തി. രാവിലെ 10 മുതൽ 5 മണി വരെ നടന്ന ഉപവാസം സി പി എം കട്ടപ്പന ഏരിയാ സെക്രട്ടറി വി .ആർ സജി ഉദ്ഘാടനം ചെയ്തു.
പുതിയ ഭരണസമിതി അധികാരത്തിലെത്തി ഒരു വർഷം തികയുമ്പോൾ തമ്മിലടിയല്ലാതെ എന്തെങ്കിലും പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടോയെന്ന് ആത്മ പരിശോധന നടത്തുന്നത് ഉചിതമായിരിക്കുമെന്നും നേതാക്കൾ കുറ്റപ്പെടുത്തി.പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി പദ്ധതി രൂപികരണത്തിന് വാർഡ് സഭകൾ കൂടേണ്ടിയിരിക്കെ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ പോലും ഭരണ സമിതിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും എൽ ഡി എഫ് അംഗങ്ങൾ പറഞ്ഞു. എൽ ഡി എഫിലെ 9 കൗൺസിലർമ്മാരും ഉപവാസ സമരത്തിൽ പങ്കാളികളായി. കേരള കോൺഗ്രസ് (എം )ജില്ലാ സെക്രട്ടറി മനോജ് എം തോമസ്, മണ്ഡലം പ്രസിഡന്റ് റ്റെസിൻ കളപ്പുര, സി പി ഐ ലോക്കൽ സെക്രട്ടറി രാജൻകുട്ടി മുതുകുളം, റ്റിജി എം രാജു , ആനന്ദ് വടശ്ശേരിൽ തുടങ്ങിയവർ തുടങ്ങിയവർ പ്രസംഗിച്ചു.