kpn
കട്ടപ്പന നഗരസഭയിൽ നിന്നും സി.കെ.സിയ്ക്ക് കൈമാറിയ പാഴ് വസ്തുക്കൾ കയറ്റിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നഗരസഭാ ചെയർപേഴ്‌സൺ ബീന ജോബി നിർവ്വഹിക്കുന്നു.

കട്ടപ്പന: നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ചു തരം തിരിച്ച 1100കിലോ അജൈവ പാഴ് വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. നഗരസഭ ക്ലീൻ കേരള കമ്പനിയുമായി ഏർപ്പെട്ട കരാർ പ്രകാരമുള്ള ആദ്യ മാലിന്യ നീക്കമാണിത്. വാഹനം നഗരസഭാ ചെയർപേഴ്‌സൺ ബീന ജോബി ഫ്‌ളാഗ് ഓഫ് ചെയതു. 34വാർഡുകളിലായി 65 ഹരിത കർമ്മ സേനാംഗങ്ങളാണ് ഓരോ മാസവും മാലിന്യ ശേഖരണം നടന്നു വരുന്നത്.ആദ്യമായാണ് ഹരിത കർമ്മ സേന ഏറ്റെടുത്ത പാഴ് വസ്തുക്കൾ 22ഇനങ്ങളായി തരം തിരിച്ചാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഫ്‌ളാഗ് ഓഫ് ചടങ്ങിൽ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി കുര്യാക്കോസ്, വാർഡ് കൗൺസിലർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ, അനുപ്രിയ,സൗമ്യ, ഹരിത കേരളം ആർ.പി. എബി, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.