അടിമാലി :പൈങ്ങോട്ടൂർ ശ്രീനാരായണ ഗുരു കോളേജ് ഓഫ് ആർട്ട്‌സ് ആൻഡ് സയൻസ് സോഷ്യൽ വർക്ക് വിഭാഗം മാങ്കുളം ഗ്രാമപഞ്ചായത്തിൽ റൂറൽ ക്യാമ്പ് നടത്തും .മാങ്കുളം സെന്റ് മേരീസ് ഹൈസ്‌കൂളിൽ ഇന്ന് മുതൽ 28 വരെ 'ദ്യുതി 2021' എന്ന പേരിലാണ് ക്യാമ്പ് നടത്തുന്നത് .നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ,അടിസ്ഥാന വിവര ശേഖരണം ,ബോധവൽക്കരണ ക്ലാസുകൾ ,പൊതു സേവന പ്രവർത്തനങ്ങൾ ,വിവിധ കലാപരിപാടികൾ എന്നിവ യാണ് പ്രധാന പ്രോഗ്രാമുകൾ .