നെടുങ്കണ്ടം :എംഡിഎംയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കമ്പംമെട്ടിൽ ക്രിസ്മസ് ന്യൂ ഇയർ സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് എറണാകുളം കലൂർ സ്വദേശി ജെറിൻ പീറ്റർ (31) പിടിയിലായത്. ജെറിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 385 മില്ലിഗ്രാം എംഡിഎംഎ, 25 ഗ്രാം കഞ്ചാവും എക്‌സൈസ് കണ്ടെത്തി. കമ്പത്ത് നിന്നുമാണ് കഞ്ചാവും സിന്തറ്റിക് ഡ്രഗിൽ പെടുന്ന എംഡിഎംഎയും വാങ്ങിയത്. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ വി.സി. മനുപ്, പി.കെ.സുരേഷ്, എക്‌സൈസ് സിവിൽ ഓഫിസർമാരായ വി.ജെ.ജോഷി, അരുൺ ശശി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.