തൊടുപുഴ: പി. ടി തോമസിന്റെ നിര്യാണത്തിൽ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുശോചനയോഗം ചേർന്നു.അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിൽ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരികളുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും അതിനു പരിഹാരം കാണുകയും ചെയ്തിരുന്ന നേതാവായിരുന്നു പി. ടി തോമസ്. അധികാര സ്ഥാനങ്ങൾ ഉണ്ടായിരുന്നപ്പോഴും അല്ലാത്തപ്പോഴും വ്യാപാരികൾക്ക് വേണ്ടി കൃത്യമായ ഇടപ്പെടലുകൾ അദ്ദേഹം നടത്തിയിരുന്നുവെന്ന് രാജു തരണിയിൽ അനുസ്മരിച്ചു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എ ജമാൽ മുഹമ്മദ്, സുബൈർ എസ്. മുഹമ്മദ്,ജില്ലാ സെക്രട്ടറി ആർ. രമേഷ്, മുൻ പ്രസിഡന്റ്മാരായ . റ്റി.എൻ പ്രസന്ന കുമാർ, സി.ജെ. ജെയിംസ്, കെ. വിജയൻ, എൻ.എൻ. രാജു, ജെയിൻ.എം. ജോസഫ്, ആർ. ജയശങ്കർ, ജോസ് വഴുതനപിള്ളിൽ, ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കര, വേണു ഇ.എ.പി, കെ.കെ. നാവൂർകനി,ബ്ലോക്ക് പ്രസിഡന്റ് എൻ.പി ചാക്കോ,അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര,ട്രഷറർ പി ജി. രാമചന്ദ്രൻ,വൈസ് പ്രസിഡന്റ്മാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ, യൂത്ത് വിംഗ് പ്രസിഡന്റ് . താജു എം. ബി, വനിതാ വിംഗ് പ്രസിഡന്റ് ജോളി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.