കഞ്ഞിക്കുഴി : കേരള സർക്കാർ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ നാഷനൽ സർവ്വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് ,അതിജീവനം 2021 ,കഞ്ഞിക്കുഴി എസ്.എൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ 26 മുതൽ ജനുവരി 1 വരെ നടക്കുമെന്ന് പ്രോഗ്രാം ഓഫീസർ ഹരി .ആർ .വിശ്വനാഥ് അറിയിച്ചു .ഞായറാഴ്ച സ്‌കൂൾ മാനേജർ സുദർശന ന്റെ അദ്ധ്യക്ഷതയിൽ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ ഉദ്ഘാടനം ചെയ്യും .സ്‌കൂൾ പ്രിൻസിപ്പാൾ ജിജിമോൾ ,പി.റ്റി.എ പ്രസിഡന്റ് സനോജ് ചേന്നാട്ട് ,എൻ.എസ്.എസ് ഇടുക്കി അടിമാലി പി.എ.സി മെമ്പർ അഭീഷ് സി ,ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രദീപ് എം .എം ,സുകുമാരൻ കുന്നുംപുറത്ത് ,
കഞ്ഞിക്കുഴി എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ശിവദാസ് പാലയ്ക്കാ കുഴിയിൽ എന്നിവർ പങ്കെടുക്കും.

ജനുവരി ഒന്നിനു നടക്കുന്ന സമാപന സമ്മേളനം കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിസ്റ്റന്റ് ലിസ്സി ജോസിന്റെ അദ്ധ്യക്ഷതയിൽ സ്‌കൂൾ പ്രിൻസിപ്പാൾ ജിജിമോൾ ഉദ്ഘാടനം ചെയ്യും .കഞ്ഞിക്കുഴി എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി വിജയൻ പാലയ്ക്കാട്ട് പങ്കെടുക്കും