
രാജാക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന യുവ കലാകാരി മരിച്ചു. എസ്റ്റേറ്റ് പൂപ്പാറ ഒറ്റപ്ലാക്കൽ കുട്ടിയുടെ മകൾ ഗീതുമോൾ(മീനാക്ഷി -20) യാണ് മരിച്ചത്. ഏതാനും ടെലിഫിലുമുകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ-സീരിയൽ താരം തനിമ ഉൾപ്പെടെയുളള സംഘം സഞ്ചരിച്ചിരുന്ന കാർ മണ്ണാർക്കാട്ട് നിന്ന് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ബുധനാഴ്ച അപകടത്തിൽ പെടുകയായിരുന്നു. തനിമയ്ക്കും സഹയാത്രികരായ ഗീതുമോൾ രമ, ബിന്ദു എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ചാണ് അപകടത്തിൽപെട്ടത്. മണ്ണാർക്കാട് വട്ടമ്പലത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മാതാവ്: കുഞ്ഞുമോൾ.