തൊടുപുഴ: മൃഗസംരക്ഷണ വകുപ്പില് രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് ദിവസ വേതന അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാര് അടിസ്ഥാനത്തിൽ നിയമിക്കുന്നു. 27ന് രാവിലെ 11 ന് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷന്ൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽവാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാക്കണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ റിട്ട. വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും.