 
നെടുങ്കണ്ടം: ക്രിസ്മസ്- ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അതിർത്തി വന പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തി. എക്‌സൈസ്, വനംവകുപ്പ്, കേരള- തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി കമ്പംമെട്ട് ചെക്പോസ്റ്റിലും വാഹന പരിശോധന നടത്തി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. സന്തോഷ്‌കുമാറിന്റെ നേതൃത്തിൽ നടന്ന പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മനൂപ് വി.പി, പി.കെ. സുരേഷ്, എസ്.ഐ. അശോകൻ, തമിഴ്‌നാട് ഫോറസ്റ്റർമാരായ രാജ ശേഖരൻ, ലിയാഖത് അലിഖാൻ, എം. രാജു, കേരള ഫോറസ്റ്റ് ബീറ്റ് ആഫീസർമാരായ സജി ടി.കെ, എം. സതീശൻ എന്നിവർ പങ്കെടുത്തു.