തൊടുപുഴ: കേരള ഒളിംപിക് ഗയിംസിന്റെ മുന്നോടിയായി നടത്തപ്പെടുന്ന ജില്ലാ ഒളിംപിക് ഗയിംസ് മൽസരങ്ങളുടെ ഉദ്ഘാടനം നെടുങ്കണ്ടത്ത് നടത്തുന്നതിന് തീരുമാനമായി.ജനുവരി 12 ന് നെടുങ്കണ്ടത്ത് ജൂഡോ മത്സരത്തോട് കൂടിയാണ് ജില്ലാ ഒളിമ്പിക് ഗെയിംസിന് തുടക്കം. 24 കായിക ഇനങ്ങളിലാണ് ജില്ലയിൽ മത്സരങ്ങൾ നടത്തപ്പെടുന്നത്.
ജനവരി 12 മുതൽ19 വരെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വച്ചാണ് മത്സരങ്ങൾ പൂർത്തിയാക്കുന്നത്.
നെടുങ്കണ്ടം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ഒളിംപിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.സുകുമാരൻ ചെയർമാനായും സൈജു ചെറിയാൻ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.യോഗത്തിൽ ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി
എം.എസ്.പവനൻ, കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡൻറ്റ് ഡോ. പ്രിൻസ് കെ. മറ്റം , സ്‌പോട്‌സ് കൗൺസിൽ പ്രതിനിധി ടി.എം.ജോൺ,പഞ്ചായത്തംഗങ്ങളായ വിജിമോൾ വിജയൻ ,ബിന്ദുസഹദേവൻ, സനിതാ രാജേഷ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലൂസിയാ ജോയി, ഷൈജാസണ്ണി, അനൂപ് ചന്ദ്രൻ ,യൂനസ് സിദ്ധിക്ക്, സാജൻ കെ.എസ്, സാബു
മുട്ടുംപുറം, അനൂപ് നസീർ, രാഹുൽ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.