തൊടുപുഴ: സംസ്ഥാനസർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സി.സ്റ്റഡിൻ്റെ പ്രവർത്തനം നിർത്തലാക്കിയതിനെ തുടർന്ന് നഷ്ടപരിഹാരം ലഭിക്കാത്ത സംഭവം മുഖ്യമന്ത്രിയുടെ
ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സി.സ്റ്റഡ് പൊട്ടക്ഷൻ യൂണിയൻ ഓഫ് കേരള ജനറൽ സെക്രട്ടറി എൻ എം മാത്തുകുട്ടിനൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സി.സ്റ്റേഡിന്റെ ബൈലോ പ്രകാരം എല്ലാ ജീവനക്കാർക്കും തുല്യ പദവിയാണ്. 25 വർഷത്തിലേറെ സർക്കാർ ജോലി ചെയ്തതിനു ശേഷം കാര്യമായ ആനുകൂല്യങ്ങൾ
ഒന്നും നൽകാതെ പിരിച്ചുവിട്ടതിനാൽ ഓരോ ജീവനക്കാരനും അനുഭവിച്ചു വരുന്നദുരിത ജീവിതത്തിന് പരീഹാരം കാണുന്നതിന് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.