തൊടുപുഴ: സജീവ് എന്നും ഇങ്ങനെയാണ്, ആരെയും അതിശയിപ്പിക്കുംവിധം കരകൗശല ഉത്പ്പന്നങ്ങൾ നിർമ്മിക്കുക, അതിൽ തന്റെ ഒരു കരവിരുത് പ്രകടിപ്പിക്കാനുള്ള ഏത് അവസരവരും പരമാവധി വിനിയോഗിക്കുക എന്നത്. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ അങ്ങനെ എവിടെയും വ്യത്യസ്ഥനായി പേരുപെരുമയും നേടുന്നതിൽ മുൻപന്തിയിലാണ് ആലക്കോട് ഇടയാഴികുന്നുംപുറത്ത് ഇ. ആർ. സജീവെന്ന നാൽപ്പത്തിയാറുകാരൻ.

പതിനെട്ട് വർഷമായി മുളയിലും തടിയിലും വിവിധ രൂപങ്ങൾ വൈവിദ്ധ്യമാർന്ന ഉത്പ്പന്നങ്ങൾ പ്രദർശിപ്പിച്ച് സമ്മാനങ്ങളും നേടിയിട്ടുണ്ട്. നാഴികമണി, പ്രാചീന മലയാള ലിപിയിൽ കലണ്ടർ, ,മുളകൊണ്ട് റിസോർട്ട് ഹട്ട് നിർമ്മാണവും ഒറ്റത്തടിയിൽ ഏഴടി നീളമുള്ള കൊന്തനിർമ്മാണം അങ്ങനെ നീളുന്നു ആ പുതുമകൾ നിറഞ്ഞ ഉത്പ്പന്നങ്ങൾ.പിതാവ് രാമകൃഷ്ണൻ ചൂരൽ

കസേരയും മറ്റും നിർമ്മിക്കുന്നത് കുട്ടിക്കാലം മുതൽ സജീവ് കൗതുകത്തോടെയാണ് നോക്കിക്കണ്ടത്.ഇത് കണ്ട് പഠിച്ച് സ്കൂൾ തല മത്സരങ്ങളിൽ ചൂരൽകൊണ്ടുള്ള ഉത്പ്പന്നങ്ങളുണ്ടാക്കി ആരെയും അതിശയിപ്പിച്ച് സമ്മാനങ്ങൾ വാരിക്കൂട്ടാൻ തുടങ്ങിയപ്പോൾ ഇത് തന്നെ തന്റെ തട്ടകം എന്ന് ഉറപ്പിച്ചു. സ്കൂൾ , കോളേജ് വിദ്യാഭ്യാസകലം കഴിഞ്ഞതോടെ കരകൗശല ഉത്പ്പന്ന നിർമ്മാണ രംഗത്തേയ്ക്ക് പൂർണ്ണമായും മാറുകയായിരുന്നു.

മുളയിലും തടിയിലും വിവിധ ഉത്പ്പന്നങ്ങൾ നിർമ്മിച്ച് അവ സ്വന്തം ഷോപ്പിൽകൂടിയും സർക്കാർ നടത്തുന്ന ക്രാഫ്റ്റ്മേളകളിലെ സ്റ്റാൾവഴിയും വിൽപ്പന നടത്തുന്ന സജീവന് ഇത് ഒരു തൊഴിലെന്ന നിലയിൽ കൊണ്ടുപോകുന്നതിൽ തികഞ്ഞ ചാരിതാർത്ഥ്യമാണുള്ളത്. റേഷനിംഗ് ഇൻസ്പക്ടറായി റോലിചെയ്യുന്ന ഭാര്യ സ്മിതയും ഒൻപതാം ക്ളാസുകാരനായ മകൻ സാരംഗും സജീവ പിൻതുണയുമായി ഒപ്പമുണ്ട്. മാതാവ് മാധവിയിൽനിന്നും ലഭിച്ച അറിവുകൾകൊണ്ട് പ്രാചീന മലയാള അക്കങ്ങൾഉപയോഗിച്ചിറക്കിയ കലണ്ടർ 2020 ൽ പുറത്തിറക്കിയത് അകാലത്തിൽ മൺമറഞ്ഞ മാതാവിന്റെ ഓർമ്മയ്ക്ക്കൂടിയായിന്നു.കേരള വനം ഗവേഷണ കേന്ദ്രത്തിൽ നിന്നും മൂല്യർവദ്ധിത മുള ഉത്പ്പന്നങ്ങളുടെ നിർമ്മാണത്തിൽ മാസ്റ്റർ ട്രയിനർ പരിശീലനം നേടി. പുതിയതായി ഈ മേഖലയിലേയ്ക്ക് കടന്ന് വരുന്നവർക്ക് പരിശീലനം നൽകിപ്പോരുന്നുമുണ്ട്.ഭാരതീയ ദളിത് സാഹിത്യ അക്കാദമി വിവിധ മേഖലയിൽ പ്രാഗൽഭ്യം തളിയിച്ചവരെ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചടങ്ങിൽ ആദരിച്ചപ്പോൾ കരകൗശലമേഖലയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടത് സജീവായിരുന്നു.മുളകൊണ്ടുള്ള വീടുനിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയൊരു പരീ ക്ഷണത്തിന്റെ തിരക്കിലാണ് ഇപ്പോൾ സജീവ്.