സമ്മേളനം ജനുവരി 3, 4, 5 തിയതികളിൽ
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും
സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനംചെയ്യും
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്ക്കാരിക സമ്മേളനം, ഗോത്ര നൃത്യസന്ധ്യ, ചരിത്രപ്രദർശനം, ജാഥകൾ, ടൂറിസം സെമിനാർ എന്നിവ നടക്കും
കുമളി: സി.പി.എം. ഇടുക്കി ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു. ജനുവരി 3, 4, 5 തിയതികളിൽ കുമളിയിലാണ് സമ്മേളനം നടക്കുന്നത്. ജില്ലയിലെ 168 ലോക്കൽ കമ്മിറ്റികളിലും 14 ഏരിയാ കമ്മിറ്റികളിലും സമ്മേളനങ്ങൾ പൂർത്തികരിച്ചു. സമ്മേളനത്തിന് മുന്നോടിയായി 31 ന് വൈകുന്നേരം 5 ന് കുമളി പൊതുവേദിയിൽ സാംസ്ക്കാരിക സമ്മേളനം നടക്കും.തുടർന്ന് ഗോത്രകലാകാരന്മാർ ഗോത്ര നൃത്തസന്ധ്യ അവതരിപ്പിക്കും.ജനുവരി 1 ന് വൈകുന്നേരം 5 ന് പോരാട്ടത്തിന്റെ നാൾവഴികൾ എന്ന ചരിത്ര പ്രദർശനം എം.എം. മണി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് കെ. ജയചന്ദ്രന്റെ റെഡ് കാർപ്പെറ്റ് എന്ന പുസ്തകം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.ജി.സത്യന് നൽകി എം.എം.മണി പ്രകാശനം ചെയ്യും. രണ്ടിന് സമ്മേളന നഗരിയിൽ സ്ഥാപിക്കുന്നതിനുള്ള പതാക രാജാക്കാട്ട് നിന്നും കൊടിമരജാഥ തൊടുപുഴയിൽ നിന്നും കപ്പി കയർ ജാഥ കാഞ്ഞിരപ്പള്ളിയിൽനിന്നും ദീപശിഖ വട്ടവടയിൽ നിന്നും ആരംഭിക്കും. 3ന് രാവിലെ 9 ന് കുമളി ഹോളിഡേ ഹോമിൽ പ്രതിനിധി സമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്ണൻ ഉദ്ഘാടനം ചെയ്യും. 4ന് വൈകുന്നേരം 5 ന് പൊതുസമ്മേളന നഗറിൽ നടക്കുന്ന ടൂറിസം സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.സമ്മേള പ്രചാരണത്തിനായി 14 ഏരിയ കമ്മിറ്റികളിലും നിർമിച്ചിട്ടുള്ള സ്വാഗതസംഘം ഓഫീസുകൾ ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു. എല്ലാ ദിവസവു പ്രശസ്ത ഗായകരുടേയും കലാകാരൻമാരുടേയും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 5 ന് ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ. തിലകൻ, കെ.എസ്. മോഹനൻ, സ്വാഗത സംഘം ഭാരവാഹികളായ ജി.വിജയാനന്ദ്, എൻ.സദാനന്ദൻ, കെ. എം.സിദ്ധിക്, വി.ഐ. സിംസൻ, പി.രാജൻ, എൻ. സാബു, കെ. ജെ. ദേവസ്യാ എന്നിവർ അറിയിച്ചു.