തൊടുപുഴ: ഉത്രാടം ഫിലിംസിന്റെ വാർഷികവും മുതിർന്ന കലാകാരന്മാരെ ആദരിക്കലും ക്രിസ്മസ് പുതുവർഷാഘോഷവും തൊടുപുഴ എൻ എസ് എസ് ഹാളിൽ നടത്തി. ദാസ് തൊടുപുഴ ഉദ്ഘാടനം ചെയ്തു. ഷോർട്ട് ഫിലിം സംവിധായകൻ മോഹനൻ പുറപ്പുഴയെ ഉത്രാടം ഫിലിം പ്രവർത്തകർ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസ് തൊടുപുഴ,ചന്ദ്രവല്ലി പൂമാല, മുരളി തൊടുപുഴ,ഷൈല തൊടുപുഴ, ഉണ്ണിമോഹൻ, അജിത തൊടുപുഴ, മനോജ് വെള്ളാരം, എസ് കൃഷ്ണകുമാർ, എലിക്കുളം ജയകുമാർ തുടങ്ങിയർ സംസാരിച്ചു.