തൊടുപുഴ: തൊടുപുഴ ബ്ലോക്ക്പഞ്ചായത്ത് ഭരണസമിതിയോഗം ചേർന്ന് പി.ടി. തോമസ് എം.എൽ.എ യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ജനക്ഷേമത്തിലൂന്നിയ വികസനത്തിന്റെ വക്താവായിരുന്നു അദ്ദേഹമെന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി വിലയിരുത്തി. വ്യക്തി ജീവിതത്തിൽ ലാളിത്യവും നിലപാടുകളിൽ കർക്കശവും പുലർത്തിയിരുന്ന ധീരനായ ഒരു നേതാവായിരുന്നു പി.ടിതോമസ് എന്ന് യോഗം പ്രമേയത്തിൽ പറഞ്ഞു. പ്രസിഡന്റ് ട്രീസ ജോസ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കെ.ബിജു ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മാർട്ടിൻ ജോസഫ്, ലാലി ജോയി, ഗ്രോറി കെ എ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനി സാബു എന്നിവർ പ്രസംഗിച്ചു.