തൊടുപുഴ: ജില്ലാ ഹോമിയോപ്പതി വകുപ്പ് മെഡിക്കൽ ആഫീസിന് കീഴിലുള്ള വാർഷിക പ്രോജക്ടുകളിലേക്ക് ലേഡി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മാർച്ച് 31 വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 30ന് രാവിലെ 10.30ന് തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടത്തും. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയും വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്നതിനാവശ്യമായ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു പകർപ്പും സഹിതം നേരിട്ട് ഹാജരാകണം.