പീരുമേട് : കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠന ലിഖ്‌നാ അഭിയാൻ ജില്ലയിൽ വിജയിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുഖ്യ പങ്കു വഹിക്കണമെന്ന് വാഴൂർ സോമൻ എം. എൽ. എ. ആവശ്യപ്പെട്ടു.പഠന ലിഖ്‌നാ പദ്ധതിയുടെ നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എം. എൽ. എ. വിളിച്ചുചേർത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പദ്ധതിയുടെ ഭാഗമായി പീരുമേട് നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്ത് വാർഡുകളും സമ്പൂർണ സാക്ഷരത നേടിയ വാർഡുകൾ ആക്കുമെന്നു എം. എൽ. എ പ്രഖ്യാപിച്ചു. അഴുത ബ്ലോക്കിലെ 104 ഗ്രാമപഞ്ചായത്ത് വാർഡു മെമ്പർമാരുടെയും ഓൺലൈൻ യോഗം വിളിച്ചു ചേർത്ത് പദ്ധതി പ്രവർത്തനങ്ങൾ പരിശോധിക്കുമെന്നും എം. എൽ. എ പറഞ്ഞു.യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. നൗഷാദ് അദ്ധ്യക്ഷനായിരുന്നു.
സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം പദ്ധതി വിശദീകരിച്ചു
ഏലപ്പാറ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് രഞ്ജിത് ആർ, കൊക്കയാർ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് കെ.എൽ. ദാനിയേൽ, പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ, സജി പീറ്റർ, വിനു ആന്റണി,
ആൻസി ജോസഫ്, പി കെ ഗോപിനാഥൻ, പി പാർത്ഥിപൻ, എസ് രതി, മീരാ ജയകുമാർ, ബീനു ബി, ഷിജിമോൾ ജോർജ്, കെ ആർ സുരേഷ്,എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.