കട്ടപ്പന: ഇരട്ടയാർ ശാന്തിഗ്രാമിൽ നടന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ശാന്തിഗ്രാം സ്‌കൂൾ ഗ്രൗണ്ടിലായിരുന്നു മത്സരം. 25 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ വാഴത്തോപ്പ് കൗണ്ട് ഡൗൺ ഒന്നാം സ്ഥാനം നേടി. സമാപന യോഗത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ വിജയികൾക്ക് ട്രോഫി നൽകി. ശാന്തിഗ്രാം വിജയ ലൈബ്രറിയുടെയും യൂത്ത് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്.