തുടങ്ങാനാട്: മുട്ടം - പാലാ റൂട്ടിൽ പുറവിളക്ക് സമീപം ആംബുലൻസ് റോഡരുകിലെ ഭിത്തിയിൽ ഇടിച്ചു. ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് അപകടം.തെരുവ് നായ പെട്ടന്ന് വാഹനത്തിന്റെ മുന്നിലേക്ക് വന്നതിനെ തുടർന്ന് വെട്ടിച്ചപ്പോഴാണ് അപകടം. ഡ്രൈവറും സഹായിയും ആംബുലൻസിലുണ്ടായിരുന്നു. സാരമായ കേട് സംഭവിച്ച ആംബുലൻസ് കോട്ടയത്തുള്ള വർക്ഷോപ്പിലേക്ക് കൊണ്ടുപോയി.