ഇന്നലെ 2 ഡിഗ്രി
ഇടുക്കി: ശൈത്യകാലത്തിന്റെ വരവറിയിച്ച് തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാറും കൊടും ശൈത്യത്തിലേയ്ക്ക്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില ഇന്നലെ പുലർച്ചെ രേഖപ്പെടുത്തി. ചെണ്ടുവരയിലും സൈലന്റ്‌വാലിയിലുമാണ് കുറഞ്ഞ താപനില രണ്ട് ഡിഗ്രി താപനില രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ താപനില ആറ് ഡിഗ്രി വരെയായിരുന്നു. സെവൻമല, മൂന്നാർ ടൗൺ എന്നിവിടങ്ങളിൽ 5 വീതവും മാട്ടുപ്പെട്ടി ആറ് ഡിഗ്രിയുമാണ് ഇന്നലെ രാവിലെ രേഖപ്പടുത്തിയ കുറഞ്ഞ താപനില. ഇതോടെ പുലർച്ചെയും വൈകന്നേരങ്ങളിലും മൂന്നാർ മഞ്ഞ് പുതക്കുകയാണ്. ശൈത്യകാലം തുടങ്ങിയതോടെ തണുപ്പാസ്വദിക്കാൻ മൂന്നാറിലേക്ക് വൻതോതിൽ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. സാധാരണയായി മൂന്നാറിൽ നവംബറിൽ തുടങ്ങുന്ന ശൈത്യകാലം ജനുവരിയോടെയാണ് അനസാനിക്കുക.
എന്നാൽ ഈ വർഷം നവംബറിലും ഡിസംബറിന്റെ ആദ്യവാരത്തിലും കനത്തമഴ തുടർന്നത് ശൈത്യകാലത്തിന്റെ വരവ് വൈകിപ്പിച്ചു. പുതുവത്സര ആഴ്ചകളിൽ സാധാരണയായി മൂന്നാറിലെ തണുപ്പ് മൈനസിലേക്ക് എത്താറുണ്ട്